
വയര്‍ എരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡിവൈഎഫ്‌ഐയുടെ കൊല്ലം ജില്ലാ ആശുപത്രിയിലെ പൊതിച്ചോറ് വിതരണം 9-ാം വര്‍ഷത്തിലേക്ക് കടന്നു. വിഷു ദിനത്തില്‍ പാല്‍ പായസവും പൊതിച്ചോറിനൊപ്പം നല്‍കി.
വിശപ്പ് രഹിത കേരളമെന്ന ആശയം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരുന്ന പൊതിച്ചോര്‍ വിതരണം ഒരു പതിറ്റാണ്ടിലേക്ക് അടുക്കുന്നു. വിഷു ദിനത്തില്‍ കൊല്ലത്ത് പൊതി ച്ചോറിനൊപ്പം പാല്‍പായസം കൂടി പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്‌ഐ നല്‍കി.
ഡിവൈഎഫ്‌ഐ കരുനാഗപള്ളി ബ്ലോക്ക് കമ്മിറ്റിയാണ് പാല്‍ പായസം കൂടി നല്‍കിയത്. നിര്‍ദനരായവരുടെ ആശ്രയമാണ് കൊല്ലം ജില്ലാ ആശുപത്രി. അതുകൊണ്ട് തന്നെയാണ് ഒരോ വീട്ടില്‍ നിന്നും പൊതിച്ചോര്‍ ശേഖരിച്ച് ഡിവൈഎഫ്‌ഐ ഇവിടെ അര്‍ഹര്‍ക്ക് അന്നധാനം നടത്തുന്നതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here