
അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിനെതിരെ ഡി വൈ എഫ് ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ചു. കായിക ആവേശങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ കെ എസ് ഇ ബി തുടർച്ചയായി അപ്രഖ്യാപിത ലോഡ്ഷെഡിങ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി എ അഷ്ക്കർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ടി വി വൈശാഖ്, ജോയിന്റ് സെക്രട്ടറി എസ് ഗോകുൽ, പി കെ സനു തുടങ്ങിയവർ നേതൃത്വം നൽകി.
Also read: യുഡിഎഫ് ബജറ്റ്: ചവറ നിയോജക മണ്ഡലത്തിന് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകി
കേരളത്തിൽ യു ഡി എഫ് സർക്കാർ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൈദ്യുതി തടസപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പന്തളത്തും ഡി വൈ എഫ് ഐ പ്രവർത്തകർ കെ എസ് ഇ ബിക്ക് മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

