
പുൽപ്പള്ളി പഞ്ചായത്തിലെ മത്സ്യ-മാംസ മാർക്കറ്റിലെ പി കെ ബീഫ് സ്റ്റാളിൽ പുഴുവരിച്ച ബീഫ് വിൽപന നടത്തിയതിൽ ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹ്യാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഇത്തരം വിൽപ്പന അടിയന്തിരമായി നിർത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നാട്ടുകാരെ നേരിട്ട് വെല്ലുവിളിക്കുന്ന സമീപനമാണ് ചില ജീവനക്കാർ സ്വീകരിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. ജനങ്ങളെ അപമാനിക്കുന്ന നിഷേധാത്മക നിലപാട് അനുവദിക്കാനാവില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന നവകേരള കാഴ്ചപ്പാടിനെ അട്ടിമറിക്കുന്നതാണ് പുൽപ്പള്ളി മാർക്കറ്റിലെ പി കെ ബീഫ് സ്റ്റാൾ പോലുള്ള കടകളുടെ പ്രവണതയെന്നും, ഉടൻ നിയമ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ, പ്രസിഡന്‍റ് രജനീഷ് സി എം, വിഷ്ണു സജി, വിഷ്ണു സി ആർ എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here