രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച് കൊൽക്കത്ത; ഡിവൈഎഫ്ഐയുടെ ബ്രിഗേഡ് റാലിയിൽ വൻ ജനപങ്കാളിത്തം

ഡിവൈഎഫ്ഐ യുടെ ഇൻസാഫ് യാത്രയുടെ ഭാഗമായി കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്തിൽ മാർച്ച്‌ സംഘടിപ്പിച്ചു.രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിനാണ് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. തൊഴിലില്ലായ്മ ഉൾപ്പെടെ ഉയർത്തിപ്പിടിച്ചു കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും മമത ബാനർജി സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ALSO READ: ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് റാഫേൽ നദാൽ പിന്മാറി

കഴിഞ്ഞ ഒരു മാസത്തോളമായി 2000ത്തോളം റാലികൾ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി നടത്തിയിരുന്നു. ഇന്ന് കൊൽക്കത്തയിൽ നടന്ന റാലിയിൽ യുവജനങ്ങൾക്ക് പുറമെ വനിതകളും കർഷകരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 15 വർഷങ്ങൾക്ക് ശേഷമാണ് ബ്രിഗേഡ് മൈതാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് . ബംഗാളിലെ മണ്ണിലെ എണ്ണമറ്റ തൊഴിലന്വേഷകർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിന്റെ തെളിവാണെന്നു പ്രതിഷേധ സമ്മേളനം വിലയിരുത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹിം, ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചര്യ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നുള്ളവർ റാലിയിൽ പങ്കാളികളായി.കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുന്നുണ്ട്.

ALSO READ: കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News