വായനയാകട്ടെ ലഹരി: ഒൻപത് കേന്ദ്രങ്ങളിൽ ഗ്രന്ഥശാല നിർമ്മാണത്തിനൊരുങ്ങി റാന്നിയിലെ ഡിവൈഎഫ്ഐ

dyfi library

പത്തനംതിട്ട: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അരാജകത്വ പ്രവണതകളെയും അക്ഷരം കൊണ്ട് ചെറുക്കാനൊരുങ്ങി റാന്നിയിലെ യുവത. ഡി വൈ എഫ് ഐ റാന്നി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വായനയാകട്ടെ ലഹരി: ഗ്രാമത്തിന് ഒരു ഗ്രന്ഥശാല” എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് റാന്നി ഏരിയയിലെ ഒൻപത് മേഖലാ കേന്ദ്രങ്ങളിലാണ് ഗ്രന്ഥശാലകൾ നിർമ്മിക്കുന്നത്.

ജൂലൈ 3 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ആദ്യ പുസ്തകം ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോമിന് കൈമാറിക്കൊണ്ട് ഏരിയാ തല ഉദ്ഘാടനം നിർവഹിക്കും.

ALSO READ; മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ്, ലക്ഷങ്ങള്‍ ദുരുപയോഗം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

അക്ഷരങ്ങളുടെ, അറിവിന്റെ, വായനയുടെ, സാംസ്കാരിക സാമൂഹിക ഒത്തൊരുമയുടെ സന്ദേശം നൽകുന്നതാണ് ഈ പരിപാടി. ജാതി മത രാഷ്ട്രീയ ഭേദമന്യേ ലഹരിക്കെതിരായുള്ള പോരാട്ടമായിട്ടാണ് ഡി വൈ എഫ് ഐ ഈ സംരഭവുമായി മുന്നോട്ട് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist