റീബിൽഡ് വയനാടിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപിയുടെ അസഹിഷ്ണുത ജനം തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ റീബിൽഡ് വയനാടിനെതിരെയുള്ള ബിജെപിയുടെ വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. ബിജെപിയുടെ അസഹിഷ്ണുത ജനം തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മാതൃകാപരമായ പ്രവർത്തനം ഡിവൈഎഫ്ഐ ചെയ്യുന്നു. ചക്ക വിറ്റും, ചായ വിറ്റും സംഘടന പണം സമാഹരിക്കുന്നു. പണമിടപാട് സ്ഥാപനങ്ങൾ ദുരന്ത മേഖലയിലുള്ള ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കും. ഗവൺമെന്റിന് ഈക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കണം. അസഹിഷ്ണുതയെ നാട് അതിജീവിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ALSO READ: വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 12 ലക്ഷം നൽകി പട്ടികജാതി ക്ഷേമസമിതി

ദുരന്തത്തിന് ശേഷം സ്വകാര്യ ബാങ്കുകൾ ആളുകളോട് പണം തിരിച്ചടയ്ക്കണമെന്ന് പറയുന്നു. ഇതു മനുഷ്യത്വപരമല്ല. മോശമായി പെരുമാറി കൊണ്ടിരിക്കുന്ന ബാങ്കുകൾക്കെതിരായി ശക്തമായ നടപടി സ്വീകരിക്കും.അത്തരം ബാങ്കുകൾക്കെതിരായി സമരം സംഘടിപ്പിക്കും. ബാങ്കുകൾ പ്രവർത്തിക്കണോ വേണ്ടയോ എന്നത് ജനങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐ തീരുമാനിക്കും. കേരളബാങ്ക് സ്വീകരിച്ചത് മാതൃകാപരമായ സമീപനമാണെന്നും മറ്റ് ബാങ്കുകളും ഈ നിലപാട് സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. അതേസമയം വയനാട് ദുരന്തത്തിൽ യുവജനങ്ങളെ അണിനിരത്തി തിരച്ചിൽ തുടരുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ALSO READ: ഷിരൂർ ദൗത്യം പുനഃരാരംഭിച്ചു; അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News