ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; സ്വാതന്ത്ര്യ ദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിക്കും. കണ്ണൂർ എടക്കാട് നടക്കുന്ന സെക്കുലർ സ്ട്രീറ്റ് ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എറണാകുളം കടവന്ത്രയിൽ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഇ പി ജയരാജൻ പങ്കെടുക്കും.

also read; കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എറണാകുളം കോതമംഗലത്തും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് കോഴിക്കോട് സൗത്തിലും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു കോവളത്തും പരിപാടിയിൽ പങ്കെടുക്കും. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ.രാഹുൽ,എം.വിജിൻ ,ഡോ.ചിന്ത ജെറോം,എം.ഷാജർ ഡോ.ഷിജു ഖാൻ ,ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമാകും രാഷ്ട്രത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ലക്ഷക്കണക്കിന് യുവജനങ്ങൾ അണിനിരക്കുന്ന രാഷ്ട്രീയ പ്രതിരോധമായി സെക്കുലർ സ്ട്രീറ്റ് പരിപാടി മാറും.

also read; രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 ഉദ്യോഗസ്ഥര്‍ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here