വയനാടിനായി പിരിച്ച പണം എവിടെ കോൺഗ്രസേ? പ്രതിപക്ഷ നേതാവിന്റെ പറവൂർ മണ്ഡലത്തിൽ കുടിൽകെട്ടി സമരം നടത്തി ഡിവൈഎഫ്ഐ

വയനാട്ടിലെ ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയർത്തി കുടിൽകെട്ടി സമരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ. സർക്കാരുമായി സഹകരിച്ച് ടൗൺഷിപ്പ് നിർമ്മാണത്തിനായി ഡി.വൈ.എഫ്.ഐ പണം കൈമാറിയെങ്കിലും, സമാനമായ വാഗ്ദാനം നൽകിയ കോൺഗ്രസ് പണം നൽകാൻ തയ്യാറായില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു.

ഫണ്ട് കൈമാറുന്നതിന് പകരം ഡി വൈ എഫ് ഐ പണം നൽകിയിട്ടില്ലെന്ന വ്യാജ പ്രചാരണമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിൽ പണമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദത്തെ ചോദ്യം ചെയ്ത വസീഫ്, അങ്ങനെയൊരു അക്കൗണ്ട് നിലവിലുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ALSO READ: ‘എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്ന വികസനരാഷ്ട്രീയ കാഴ്ചപ്പാടിനാണ് സ്വീകാര്യത, പ്രതിപക്ഷം തയ്യാറാക്കിയ അജണ്ടയ്ക്കു ചുറ്റുമല്ല ഇലക്ഷൻ പ്രചാരണം നീങ്ങുന്നത്’; എ വിജയരാഘവൻ

അതേസമയം, വയനാട് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് വിചിത്ര വാദവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെട്ടിട നിർമ്മാണത്തിന്റെ ഓരോ ഘട്ടവും മാധ്യമപ്രവർത്തകരോട് വിശദീകരിക്കേണ്ട കാര്യമില്ലെന്ന് സതീശൻ ന്യായീകരിച്ചു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News