
കോണ്‍ഗ്രസിൻ്റെ വയനാട് ഫണ്ട് തട്ടിപ്പിൽ ‘പിച്ച തെണ്ടൽ’ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസിന്റെ പക്കൽ പണമില്ലെന്നത് പരിഹസിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ വേറിട്ട പ്രതിഷേധം നടത്തിയത്.
വയനാട്ടിൽ വീട് നിർമ്മിക്കാൻ പണമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞതിനെ പരിഹസിച്ചും പ്രതിഷേധിച്ചുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തെരുവിൽ ‘പിച്ചത്തെണ്ടി’ പണം ശേഖരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന പണം കെപിസിസി പ്രസിഡന്റിന് മണി ഓർഡറായി അയച്ചു നൽകാനാണ് തീരുമാനം.
ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസും മറ്റ് സംഘടനകളും ചേർന്ന് ആകെ അഞ്ചര കോടി രൂപ പിരിച്ചെന്നും ഇതിൽ ഭൂമി വാങ്ങുന്നതിനായി ഭൂരിഭാഗം തുകയും ചെലവായതിനാൽ വീട് വെക്കാൻ പണമില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കോൺഗ്രസ് നേതാക്കൾ പറയുന്ന കണക്കുകളിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് ഡിവൈഎഫ്ഐ പറയുന്നു. പ്രതിപക്ഷ നേതാവ് വീടുപണി തുടങ്ങിയെന്ന് പറയുമ്പോൾ, പണമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. ഇത് ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രമാണെന്നും ഡിവൈഎഫ്ഐ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




