ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ നോട്ടീസ്; അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: ഡിവൈഎഫ്‌ഐ

കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായി നല്‍കിയ നോട്ടീസ്
ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുളള കടന്നു കയറ്റമാണെന്ന് ഡിവൈഎഫ്‌ഐ.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അമിത് ഷാ ‘കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാന്‍ കൂടുതല്‍ പറയുന്നില്ല’ എന്ന രീതിയില്‍ കേരളത്തെ ആക്ഷേപിച്ച് പ്രസംഗിക്കുകയുണ്ടായി. അവ മുഴുവന്‍ മാധ്യങ്ങളിലൂടെയും പുറത്ത് വന്നതുമാണ്. പ്രസ്തുത പരാമര്‍ശം തന്റെ ലേഖനത്തില്‍ എടുത്ത് ചേര്‍ത്തതിനാണ് രാജ്യസഭാ അദ്ധ്യക്ഷന്‍ ജോണ്‍ ബ്രിട്ടാസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തെ നിരന്തരം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും അതിനെതിരായ വിമര്‍ശനത്തെ ഭയക്കുന്നു.

മതേതരത്വത്തിനും ജനാധിപത്യത്തിനും വികസനത്തിനും ഒക്കെ ലോകത്തിന് മുമ്പില്‍ രാജ്യത്തിന് അഭിമാനമായി നില്‍ക്കുന്ന കേരളത്തെ അപമാനിക്കുന്നതിനെതിരെ കേരളത്തിലെ ഒരു ജനപ്രതിനിധി വിമര്‍ശിച്ചതിനെ കേന്ദ്ര ഭരണകൂടം ജനാധിപത്യ വിരുദ്ധമായി നേരിടുകയാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 19 പൗരന് ഉറപ്പ് നല്‍കുന്നഅഭിപ്രായ സ്വാതന്ത്യം ഉപയോഗിച്ചതിന് ഒരു ജനപ്രതിനിധിക്കെതിരെ നോട്ടീസ് അയച്ച കേന്ദ്ര ഭരണകൂടം വിയോജിപ്പുകളെ ഭയക്കുന്നു. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. വിയോജിപ്പുകളെയും എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ ഭരണഘടനാ വിരുദ്ധമായ ഇത്തരം തിട്ടുരങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അതിശക്തമായി പ്രതിഷേധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News