
സൂംബ ഡാൻസ് വിഷയത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിൽ മാത്രം ഇടതുപക്ഷം ഉണ്ടാക്കിയ നൃത്തമൊന്നുമല്ല, ലോകത്തെമ്പാടുമുണ്ട്. കേരളത്തിലെ പുതിയ തലമുറയെ ലഹരിമാഫിയ വേട്ടയാടുമ്പോൾ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സുംബ ഡാൻസ് അവതരിപ്പിക്കുന്നത്. അതൊരു പരിശീലന പരിപാടിയാണ്. അതിൽ എവിടെയാണ് അൽപ വസ്ത്രം. അതിനെയും മതത്തോട് ചേർത്ത് വെച്ച് ചിലർ അവതരിപ്പിക്കുന്നു. അത് മുൻപോട്ടുകൊണ്ടുപോവും എന്ന് മന്ത്രി തന്നെ പ്രഖ്യാപിച്ചു. അതിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു. നാടിനെ പിന്നോട്ടടിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കണം.
എംഎസ്എഫ് പോലുള്ള വിദ്യാർത്ഥി സംഘടനകൾ എഐ കാലത്ത് തന്നെയാണോ ജീവിക്കുന്നത്. ക്യാമ്പസിൽ ഇടപ്പെടുന്ന സംഘടനക്ക് എങ്ങനെയാണ് ഇങ്ങനെ പറയാൻ സാധിക്കുന്നത്. മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ എം ഷാജിക്ക് പിന്നിൽ അണിനിരക്കുന്നത് കൊണ്ടാണോ ഇത്തരം പ്രതികരണം. കെ എം ഷാജിക്ക് പഠിക്കുന്നവരായി എംഎസ്എഫ് പ്രവർത്തകർ മാറി. ഏത് സ്കൂളിൽ ആണ് അൽപ വസ്ത്രം ധരിച്ച് സുംബ നൃത്തം അവതരിപ്പിച്ചത്. തെറ്റിധാരണ പരത്തുകയാണ് ഇക്കൂട്ടർ. വിദ്യാലയങ്ങൾ അന്താരാഷ്ട നിലവാരത്തിൽ ഉയരുന്ന കാലമാണ്. പൊതുവിദ്യാലയങ്ങളെ മോശമാക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോവാനുള്ള അജണ്ട കൂടി സംശയിക്കുന്നു. പൊതുസമൂഹം ജാഗ്രത കാണിക്കണമെന്നും ഈ ജൽപനങ്ങൾക്ക് മുൻപിൽ മുട്ടുമടക്കാൻ പാടില്ലെന്നും പറയുന്നു.
കേരളത്തിൽ മതനിരപേക്ഷതക്ക് പരിക്ക് ഉണ്ടാക്കുന്ന തരത്തിൽ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു. സിനിമക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തി. ജാനകി എന്ന കഥാപാത്രമുണ്ട്. അത് സീതയുടെ പേരാണ്. ആ പേരിൽ സിനിമ വേണ്ട എന്നാണ് പറയുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. മതത്തിന് ദോഷം ഉണ്ടാക്കുന്നു. വന്ന് വന്ന് കഥാപാത്രങ്ങൾക്ക് നമ്പർ ഇടേണ്ട അവസ്ഥയിലേക്ക് സാംസ്കാരിക കേരളം എത്തുന്നുവെന്നും അദ്ദേഹം പറയുന്നു. കേന്ദ്രമന്ത്രി തന്നെ അഭിനയിച്ച സിനിമയാണ്, കേന്ദ്രമന്ത്രി എന്ത് നിലപാട് ആണ് പറയുന്നത് എന്ന് അറിയാൻ കേരളത്തിന് താൽപര്യം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here