
ദില്ലിയിൽ നടക്കുന്ന യുവാക്കളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഏജീസ് ഓഫീസിന് മുന്നിൽ സമാപിച്ചു.
പന്തം ഉയർത്തി പിടിച്ചാണ് മാർച്ച് നടന്നത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, എൽ എസ് ലിജു, എസ് എസ് നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വലിയ പ്രതിഷേധമാണ് ദില്ലിയിൽ നടക്കുന്ന സമരത്തിന് നേരെയുള്ള മോദി സർക്കാരിൻ്റെ അഴിഞ്ഞാട്ടത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്നത്. ആർ എസ് എസ് ഗുണ്ടകളുൾപ്പെടെ ചേർന്ന് വിദ്യാർഥികളേയും യുവാക്കളേയും ക്രുരമായി മർദ്ദിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

