തവനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ സംഘംചേർന്ന് മ‌ർദിച്ച് ലീ​ഗുകാർ; സംഭവം യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ

DYFI worker attack in Thavanur

തവനൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ സംഘം ചേർന്ന് മ‌ർദിച്ച് മുസ്ലിം ലീ​ഗ് പ്രവർത്തകർ. തവനൂർ മണ്ഡലത്തിലെ കൈനിക്കരയിൽ യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു സംഭവം. ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ആബിദ് മുളക്കലിനാണ് മ‌ർദനമേറ്റത്.

മെയ് നാലിനാണ് ആക്രമണം നടന്നത്. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന്റെ സമീപത്തുകൂടി പോകുകയായിരുന്നു ആബിദ് മുളക്കൽ. ഇതിനിടെ ലീഗ് പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലീഗ് പ്രവർത്തകരായ മൊയ്‌ദീൻ, നൂറുദ്ധീൻ, മുർഷിദ്, ഫർഹാൻ എന്നിവരാണ് മർദിച്ചത്.

ALSO READ: എല്ലായിടത്തും അടിയോടടി… കോഴിക്കോട് ഡിസിസി പ്രസിഡൻഡാകാൻ കോൺഗ്രസിൽ പിടിവലി

ഇവരെ പ്രതിയാക്കി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ ലീഗ് പ്രവർത്തകരായ മൊയ്‌ദീൻ, നൂറുദ്ധീൻ, മുർഷിദ്, ഫർഹാൻ എന്നിവരെ പ്രതിയാക്കി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ബൂത്ത് തർക്കത്തെ തുടർന്നുള്ള മുൻ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. തലയ്ക്കും കൈക്കും വയറിനും പരുക്കേറ്റതായും ആബിദ് പരാതിയിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News