നിര്‍ധന കുടുംബത്തിന് വീട് നല്‍കി തൃശൂര്‍ അരിമ്പൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

രോഗങ്ങളും ദുരിതങ്ങളും കൊണ്ടു വലഞ്ഞ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി മാതൃകയായിരിക്കുകയാണ് തൃശൂര്‍ അരിമ്പൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. അരിമ്പൂര്‍ പഞ്ചായത്ത് വെളുത്തൂര്‍ വാര്‍ഡിലെ ചകേരില്‍ വീട്ടില്‍ രതിയുടെ കുടുംബത്തിനാണ് യുവജന പ്രസ്ഥാനത്തിന്റെ ഇടപെടലില്‍ സ്നേഹവീട് ഒരുങ്ങിയത്.

അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെളുത്തൂര്‍ പതിനൊന്നാം വാര്‍ഡ് ലക്ഷം വീട് കോളനിയില്‍ ചകേരില്‍ വീട്ടില്‍ രതിയുടെ കുടുംബത്തിനാണ് ഡി വൈ എഫ് ഐ വെളുത്തുര്‍ റെഡ് ആര്‍മി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വപ്നഭവനം ഒരുങ്ങിയത്. കടുത്ത രോഗവസ്ഥയില്‍ കാല്‍ മുറിച്ചുകളയേണ്ടി വരുകയും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി ലൈഫ് പദ്ധതിയില്‍ പോലും ഉള്‍പ്പെടാതെ വരികയും ചെയ്തതോടെയാണ് ഈ കുടുംബത്തിനുവേണ്ടി യുവജന പ്രസ്ഥാനത്തിന്റെ ഇടപെടലുണ്ടായത്. വീടിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടയില്‍ കുടുംബനാഥയായ രതി മരണമടഞ്ഞിരുന്നു. ഭര്‍ത്താവ് ബാബുവിനും, രണ്ട് മക്കള്‍ക്കും വേണ്ടി അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള പരിശ്രമങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുടര്‍ന്നു.

Also Read: മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന

വെളുത്തൂര്‍ പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി ഉപയോഗ ശൂന്യമായ പേപ്പര്‍, പ്ലാസ്റ്റിക്, ഇരുമ്പ്, മറ്റു പാഴ് വസ്തുക്കള്‍ തുടങ്ങിയവ ശേഖരിച്ച് വിറ്റ് പണം സ്വരൂപിച്ചു. ഒപ്പം നിരവധി സുമനസുകളും കൈകോര്‍ത്തതോടെ 3 ലക്ഷം രൂപ ചെലവില്‍ 400 ചതുരശ്ര അടിയുള്ള വീട് യാഥാര്‍ത്ഥ്യമായി. നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആണ് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചത്. റെഡ് ആര്‍മി യൂണിറ്റ് സെക്രട്ടറി സി സി ദീക്ഷിദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എ പി കൃഷ്‌ണേന്ദു, ഡിവൈഎഫ്‌ഐ ജില്ല ട്രഷറര്‍ കെ എസ് സെന്തില്‍കുമാര്‍, മണലൂര്‍ ബ്ലോക്ക് ട്രഷറര്‍ സി.ജി. സജീഷ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശീധരന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ എന്നിവരും, ഡിവൈഎഫ്‌ഐ, സി പി എം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News