യുവധാര അശ്വമേധവുമായി ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ജനങ്ങളിലേക്ക്

dyfi yuvadhara g s pradeep

വികസനത്തിന്റെയും വിജ്ഞാനത്തിന്റെയും വിപ്ലവമൊരുക്കി ഡി വൈ എഫ് ഐയുടെ മുഖമാസികയായ യുവധാര വേറിട്ടൊരു തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കുന്നു. കേരളത്തിന്റെ വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന മെഗാ ഷോയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 32 മണ്ഡലങ്ങളിലേക്കാണ് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് പരിപാടിയുമായി എത്തുന്നത്. അശ്വമേധം എന്ന് എന്ന് പേരിട്ടിരിക്കുന്ന ഈ ജനകീയ പരിപാടി മാർച്ച് 21 മുതൽ ഏപ്രിൽ 6 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Also read : ‘വീണ്ടും ഇടതുപക്ഷത്തിനൊപ്പം എന്ന തീരുമാനം ഉറപ്പിക്കാൻ എനിക്ക് ഈ പത്തു വർഷത്തിനു മുൻപുള്ള ഒരു അഞ്ച് വർഷം ഓർമ്മിച്ചാൽ മാത്രം മതി’: എസ്. ശാരദക്കുട്ടി

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പ്രചാരണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 21-ന് വൈകുന്നേരം 5.30-ന് തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News