പെട്രോളും വേണ്ട, ഡീസലും വേണ്ട, ഇനി ഇലക്ട്രിക്ക് സൈക്കിളിലേക്ക് മാറിയാലോ?

e bikes electric cycle

പണ്ടത്തെ കാലമൊന്നുമല്ല ആരോ​ഗ്യസംരക്ഷണത്തെക്കുറിച്ച് എല്ലാവരും ഇപ്പോൾ ബോധവാന്മാരാണ്. നടക്കാൻ വയ്യ, ഓടാൻ വയ്യ, ജിമ്മിൽ പോകുന്നത് ആലോചിക്കനേ വയ്യ എന്ന് പറയുന്നവർക്ക് സൈക്കിളിംങ് ഒന്നു ട്രൈ ചെയ്യാവുന്നതാണ്. ഒരു വ്യായാമവും ആകും ഒപ്പം തന്നെ ദിവസവും ചെറിയ ഒരു യാത്രയും ആകും. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ ഇന്ധന ലഭ്യത ഒരു വലിയ പ്രശ്നമാകുന്ന സാഹചര്യത്തിൽ സൈക്കിൾ ഒരു ഉപകാരി തന്നെയാകും. പാചക വാതകത്തിന് പിന്നാലെ പെട്രോൾ ഡീസൽ ലഭ്യതയിൽ കുറവ് വന്നാൽ കാർ പോച്ചിന്റെ ലൈഡിൽ പൊടി അടിച്ചിരിക്കുന്ന സൈക്കിളിനെ തന്നെ പലരും ആശ്രയിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

ഇ ബൈക്കുകൾ എന്നറിയപ്പെടുന്ന ഇലക്ട്രിക്ക് സൈക്കിളുകൾ അത്യാവശ്യം കോളേജിലോ, സ്കൂളിലോ ഓഫീസിലോ പോകാൻ ഉപകാരിയാണ്. ഇത്തരം സൈക്കിളുകൾ ഇലക്ട്രിക്ക് മോട്ടറും ബാറ്ററിയും ഉപയോ​ഗിച്ചാണ് പ്രവർത്തിക്കുന്നത്. 50,000 രൂപയിൽ താഴെയുള്ള അത്തരം ചില ഇ ബൈക്കുകൾ‌ നോക്കിയാലോ? 36500 രൂപയിൽ താഴെയുള്ള ഇമോട്ടോറാഡ് ടി റെക്സ് എയർ അത്തരത്തിൽ ഒരു മോഡലാണ്. ഒറ്റ ചാർജിൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

Also read : കോടിയൊന്നും ഒരു വിഷയമല്ല; ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന ഒരു കോടിയുടെ കാർ

35000 രൂപയിൽ താഴെ വരുന്ന ബി എസ് എ അർബൻ റേഞ്ചറാണ് മറ്റൊരു നല്ല മോഡൽ 45 കിലോമീറ്റർനരെ ഇതിൽ സഞ്ചരിക്കാൻ കഴിയും. ഇതിലെഎൽസിഡി ഡിസ്പ്ലേയും എടുത്ത് പറയേണ്ട ക്വാളിറ്റിയാണ്. ഹീറോ ലേക്ടോ വൈ 3 ആണ് മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്ലി മോഡൽ, ഇതിന് 26000 താഴെയാണ് വില വരുന്നത്. 30000 രൂപയിൽ താഴെ വരുന്ന ഹീറോയുടെ തന്നെ ലേക്ട്രോ വൈ 5-ഉം ദീർഘദൂര യാത്രയ്ക്ക് ഒരു മികച്ച ഓപ്ഷനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News