
ചോറ് ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമോ? സൗകര്യത്തിനായി പലപ്പോഴും ചോറ് ചൂടാക്കി കഴിക്കുന്നത് അവസാനം ആരോഗ്യത്തിന് പണിയാകുമോ? ഇനി എന്തായാലും ചോറ് ചൂടാക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ വേവിക്കാത്ത അരിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഛർദ്ദി, വയറിളക്കം മുതലായവയക്ക് ഈ ബാക്ടീരിയകൾ കാരണമാകാറുമുണ്ട്. ചൂടിനെതിരെ പ്രതിരോധശേഷിയുള്ള ഈ ബാക്ടീരിയകൾ അതിനാൽ തന്നെ പൂർണമായും അരി വേവിക്കുമ്പോൾ നശിക്കുന്നുമില്ല.
Also Read: പണ്ട് സ്‌കൂളുകളില്‍ വിളമ്പിയിരുന്ന അതേ രുചിയില്‍ പയറുകഞ്ഞി വീട്ടിലുണ്ടാക്കിയാലോ ?
അരി വെന്തു ചോറായ ശേഷം, അത് പുറത്തെടുത്തുവച്ചാൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ വീണ്ടും ഉത്പാദിപ്പിക്കപ്പെടും. ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ കണക്കനുസരിച്ച് , യുഎസിൽ ഓരോ വർഷവും 63,400 ഈ ബാക്ടീരയ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്.
എങ്ങനെ ചോറിനെ സുരക്ഷിതമാക്കാം?
- മിച്ചം വരുന്ന ചോറ് ഒരു മണിക്കൂറിനുള്ളിൽ റഫ്രിജറേറ്ററിൽ വയ്ക്കണം.
- പല പാത്രങ്ങളിലായി ചോറ് സൂക്ഷിക്കുക.
- ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് വീണ്ടും ഫ്രിഡ്ജില്‍ വെയ്ക്കുകയോ വീണ്ടും ചൂടാക്കുകയോ ചെയ്യാതിരിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here