നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് ഇ-ഫയൽ സംവിധാനം; സ്പീക്കറുടെ നടപടി ചട്ട വിരുദ്ധമല്ലെന്ന് ജീവനക്കാർ

നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് ഇ-ഓഫീസ് വഴി ഫയലുകൾ കൈകാര്യം ചെയ്യാൻ അനുമതി നൽകിയ സ്പീക്കറുടെ നടപടി സർവീസ് ചട്ടങ്ങൾ പാലിച്ച് തന്നെയെന്ന് ജീവനക്കാർ. 100 വർഷം പിന്നിട്ട നിയമസഭാ ലൈബ്രറിയിൽ കഴിഞ്ഞ 50 വർഷത്തോളമായി ലൈബ്രറിയിലെ ദൈനം ദിന പ്രവർത്തനങ്ങളുടെ ഫയൽ കൈകാര്യം ചെയ്യുന്നത് ലൈബ്രറി ഉദ്യോഗസ്ഥരാണ്. ലൈബ്രറിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്നതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗസ്ഥൻ തുടങ്ങുന്ന ഫയൽ ലൈബ്രറി ഉദ്യോഗസ്ഥർ അവരുടെ വിഭാഗത്തിലെ കാര്യങ്ങൾ എഴുതി നിയമസഭയിലെ സ്പെഷ്യൽ സെക്രട്ടറി മുഖേന ഓർഡർ എടുക്കുന്നതാണ് പതിവ് രീതി. ഈ രീതിയിൽ വളരെ സുഗമമായി ലൈബ്രറി അഡ്മിനിസ്ട്രേഷൻ തുടർന്ന് കൊണ്ടിരിക്കുകയാണ്.

ALSO READ; ‘നടക്കുന്നത് മോദി സർക്കാരിന്‍റെ ബുൾഡോസിംഗ്’; വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് ബൃന്ദ കാരാട്ട്

നിയമസഭയിൽ മാനുവൽ ഫയൽ സംവിധാനം മാറി ഇ-ഫയൽ സംവിധാനം വന്നപ്പോൾ സ്വാഭാവിക നടപടി എന്ന നിലയ്ക്ക് നിയമസഭാ സ്‌പീക്കർ ലൈബ്രറി സ്റ്റാഫിന് ഇ-ഫയൽ ലോഗിൻ നൽകുവാൻ ഉത്തരവിട്ടിരുന്നു. എന്നാൽ നിയമസഭയിലെ ഒരു വിഭാഗം അസ്സിസ്റ്റന്റുമാർ ഇ-ഫയൽ ലോഗിൻ ലൈബ്രറി ജീവനക്കാർക്ക് നൽകുവാൻ അനുവദിക്കില്ല എന്ന നിലപാടിൽ ഒരു ‘കാറ്റഗറി വാദം’ ഉയർത്തിക്കൊണ്ട് വരികയായിരുന്നു.

പിഎസ്സി മുഖേന നിയമസഭാ സെക്രെട്ടറിയേറ്റിലേക്ക് മാത്രമായി കാറ്റലോഗ് അസിസ്റ്റന്റ് എന്ന തസ്തികയിലാണ് ലൈബ്രറി ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. സർവകലാശാല ഡിഗ്രിയും ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദവുമാണ് ഇവരുടെ യോഗ്യത. നിയമസഭാ ലൈബ്രറി സ്ഥാപിതമായത് മുതൽ ലൈബ്രറിയുടെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ലൈബ്രറിയിലെ പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗസ്ഥരാണ്. ന്യായത്തിന്റെ പക്ഷത്തു നിന്ന് സ്പീക്കർ നാളിതുവരെ തുടർന്ന് വന്ന രീതി തുടരട്ടെ എന്ന് മാത്രമാണ് ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News