
സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിഷയത്തിൽ പ്രതികരണവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. മുഖ്യമന്ത്രിയോടും മകളോടും ജനങ്ങളോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് ഇ പി ജയരാജൻ പറഞ്ഞു.
കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നത് പോലെയല്ല കോടതിയിൽ വാദിച്ചു ജയിക്കുന്നതെന്നും അദ്ദേഹം മാത്യു കുഴൽനാടനെ ഒർമപ്പെടുത്തി. കുഴൽനാടനെ കോടതി ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴൽനാടൻ്റെ വൃത്തികെട്ട ആരോപണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശനാണെന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് എസ് അസഹിഷ്ണുതയാണ് എമ്പുരാൻ വിവാദത്തിന് പിന്നിലെന്നും. ആർ എസ് എസ് പറയുന്നതേ സിനിമായാക്കാവൂ എന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സിനിമയെ സിനിമയായി കാണാൻ സാധിക്കണമെന്നും വിഷയത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here