പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചു, വാഗ്ദാന ലംഘനത്തിന്റെ പ്രതിരൂപമാണ് മോദി: ഇ പി ജയരാജന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ അപമാനിക്കുയാണ് ചെയ്തതെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വാഗ്ദാന ലംഘനത്തിന്റെ പ്രതിരൂപമാണ് മോദി. മോദി സംഘ പരിവാറിന്റെ മാത്രം പ്രധാനമന്ത്രിയാണോ എന്ന് ചോദിച്ച ഇ പി ജയരാജന്‍ കോണ്‍ഗ്രസിന് പാല്‍പായസം കിട്ടിയത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കണ്ടതെന്നും പരിഹസിച്ചു.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് എം വിജിന്‍ എംഎല്‍എയെ അപമാനിക്കുകയാണ് ചെയ്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പൊലീസിന്റേത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തി.

Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ഈ ട്രെയിനുകള്‍ റദ്ദാക്കി, ചില ട്രെയിനുകളില്‍ സമയമാറ്റം

കലക്ടറേറ്റിന്റെ ചുമതലയുള്ള പൊലീസ് ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എം വിജിൻ എം എൽ എയ്ക്ക് എതിരെ എസ് ഐയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയാണ്. സ്വന്തം ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച മറച്ച് വയ്ക്കാനാണ് എസ് ഐ പ്രകോപനം സൃഷ്ടിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പോലീസിനെ കുറിച്ച് മോശമായ അഭിപ്രായമുണ്ടാക്കാൻ എസ് ഐ അവസരമുണ്ടാക്കിയെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി
 KGNA കണ്ണൂർ കലക്ട്രേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ഇപി ജയരാജൻ പറഞ്ഞു.സമരക്കാരെ കലക്ട്രേറ്റ് കവാടത്തിൽ തടയേണ്ടതായിരുന്നു.
എന്നാൽ പൊലീസ് അത് ചെയ്തില്ല.അതിനെ തുടർന്നാണ് സമരക്കാർ അകത്ത് കയറിയത്.ഉദ്ഘാന പ്രസംഗത്തിനിടെ എം വിജിൻ എം എൽ എ യുടെ മൈക്ക് പിടിച്ച് വാങ്ങിയതതും പേര് ചോദിച്ചതും തീർത്തും തെറ്റായ നടപടിയാണ്.സ്വന്തം വീഴ്ച മറച്ചു വയ്ക്കാനാണ് എസ് ഐ പ്രകോപനം സൃഷ്ടിച്ചതെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി
എസ് ഐ ക്ക് എതിരെ നടപടി വേണമെന്ന എം വിജിൻ എം എൽഎയുടെ ആവശ്യം ന്യായമാണെന്നും ഇപി ജയരാജൻ പറഞ്ഞു.അതേ സമയം സമരം സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തു.KGNA നേതാക്കൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News