
ആശാ വർക്കർമാർ കേരളത്തിൽ സമരം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഇ പി ജയരാജൻ. എല്ലാ തൊഴിലാളി മേഖലകൾക്കും പരമാവധി ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. എല്ലാ തൊഴിലാളികളെയും സംരക്ഷിക്കുന്ന ഗവൺമെന്റ് ആണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ വിഷയത്തിൽ ചർച്ചയ്ക്ക് ശേഷവും സെക്രട്ടറിയേറ്റ് മുന്നിൽ സമരം തുടങ്ങി. കേരളത്തിന്റെ അന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയുള്ള സമരമാണ്. ആശമാരേക്കാർ അവരുടെ പ്രശ്നം മനസ്സിലാക്കുന്നവരാണ് ഇടതുപക്ഷ സർക്കാർ. വർഗീയ വലതുപക്ഷ സംഘടനകളുടെ വലയത്തിൽ അകപ്പെട്ട സഹോദരിമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സേവന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അവരെ കേന്ദ്രം നിശ്ചയിച്ചത്.
വളരെ ചെറിയ തുകയാണ് കേന്ദ്രം അവർക്ക് നൽകുന്നത്. ഇടതുപക്ഷം അധികാരത്തിൽ എത്തിയതിനുശേഷം ആണ് സാമ്പത്തിക സഹായം നൽകിയത്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നം മനസിലാക്കിയാണ്സർക്കാർ പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ തകർച്ചയുടെ ഭാഗമാണ് ഈ സമരം. സമരത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ട് കോൺഗ്രസിന്റെ സംഘടന പോലും സമരത്തിൽ ഇല്ല. സമരം അവസാനിപ്പിച്ച് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരുമായി സഹകരിക്കാനുള്ള സമീപനമാണ് ആശാ പ്രവർത്തകർ നടത്തേണ്ടത്. ആ സമരത്തിൽ പങ്കെടുക്കുന്നവർ ആരൊക്കെ എന്ന് മനസ്സിലാക്കിയാൽ സമരത്തിന്റെ ഉദ്ദേശം മനസ്സിലാകും. അട്ടിമറിയും കുത്തിത്തിരിപ്പും നടത്തുകയാണ് INTUC ഇല്ല, ലീഗിന്റെ സംഘടന ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here