നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രം; വി എസിന് ആശംസകളുമായി ഇ പി ജയരാജൻ

നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസ് അച്യുതാനന്ദന് ആശംസയുമായി ഇ പി ജയരാജൻ. സഖാവ് വി.എസ്, നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രം എന്നാണ് ഇ പി ജയരാജൻ കുറിച്ചത്.പ്രിയ സഖാവിന് ജന്മദിനാശംസകൾ എന്നും ഇ പി ജയരാജൻ കുറിച്ചു.

ALSO READ:വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ; സഖാവിന് ആശംസയുമായി മന്ത്രി പി രാജീവ്

ഇ പി ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്

സഖാവ് വി.എസ്
നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രം

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കൾ വി എസിനു പിറന്നാൾ ആശംസകൾ അറിയിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News