ഇന്ത്യ സന്ദര്‍ശിക്കുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഇ- വിസ; ഇന്ത്യൻ എംബസിയുടെ പ്രഖ്യാപനം അമീറിൻ്റെ പര്യടനത്തിന് തൊട്ടുമുമ്പ്

qatar-india-sheikh-tamim

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നാളെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ- വിസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും ഇ- വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളും മറ്റു വിശദാംശങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം, ഖത്തര്‍ പൗരന്മാര്‍ക്ക് നിലവില്‍ അനുവദിക്കുന്ന പേപ്പര്‍ വിസ സേവനങ്ങള്‍ തുടരുമെന്നും എംബസി വ്യക്തമാക്കി.

Read Also: ദുബായില്‍ വാടക കൂട്ടുന്നതിന് മുമ്പ് കെട്ടിട ഉടമകള്‍ ഇക്കാര്യം ചെയ്യണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഫെബ്രുവരി 17, 18 തിയതികളിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യയില്‍ എത്തുന്നത്.

Key words: qatar emir’s india visit, e visa for qatar nationals

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News