
നട്ടുച്ചയ്ക്ക് അല്ലേ എണീക്കുന്നേ പിന്നെ എങ്ങനെ ജീവിതത്തിൽ വിജയിക്കാനാ…? പല അമ്മമാരും പറയുന്ന ഡയലോഗ് ആണല്ലേ…വിജയത്തിലേക്കുള്ള എളുപ്പവഴി പുലർച്ചെ അഞ്ച് മണിക്ക് ഉണരുക എന്നതാണെന്ന ഒരു പൊതു തത്വം ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. എന്നാൽ ആ തത്വം ഉള്ളതാണോ ? അതിരാവിലെ എണീറ്റാൽ ജീവിതത്തിൽ വിജയിക്കുമോ ?
എന്നാൽ കേട്ടോ ആ തത്വം എല്ലാവർക്കും അനുയോജ്യമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയ പ്രമുഖരുടെ ദിനചര്യകൾ ഉദാഹരണമാക്കി പലരും നേരത്തെ ഉണരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഓരോ വ്യക്തിയുടെയും ജൈവഘടികാരവും ശരീരപ്രകൃതിയും വ്യത്യസ്തമാണെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്.
Also read: ആശ സംഗമം 2026: പതിനാല് ജില്ലകളിൽ നിന്നായി ഒഴുകിയെത്തിയത് 1600ൽ പരം ആശമാർ
ക്രോണോടൈപ്പ് (Chronotype): നമ്മുടെ ഉറക്കവും ഉണരുന്നതും നിയന്ത്രിക്കുന്നത് ശരീരത്തിലെ സ്വാഭാവിക ജൈവതാളമാണ്. ഇത് പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്:
1. ലാലാർക്കുകൾ (Larks): രാവിലെ കൂടുതൽ ഊർജ്ജസ്വലരായി ഇരിക്കുന്നവർ
2. ഓൾസ് (Owls): രാത്രികാലങ്ങളിൽ ജോലി ചെയ്യാനും ചിന്തിക്കാനും താല്പര്യപ്പെടുന്നവർ
3. ഇന്റർമീഡിയറ്റ് ടൈപ്പ്: ഭൂരിഭാഗം ആളുകളും ഈ വിഭാഗത്തിൽ പെടുന്നു
ശരീരത്തിന്റെ സ്വാഭാവിക താളവും സാമൂഹികമായ ജോലി സമയവും തമ്മിലുള്ള പൊരുത്തക്കേടിനെ സൂചിപ്പിക്കുന്നതാണ് സോഷ്യൽ ജെറ്റ്ലാഗ് (Social Jetlag). രാത്രി വൈകി ഉറങ്ങാൻ ഇഷ്ടപ്പെടുന്ന ഒരാൾ നിർബന്ധപൂർവ്വം രാവിലെ ഉണരുന്നത് ആരോഗ്യത്തെയും ഉല്പാദനക്ഷമതയെയും സാരമായി ബാധിക്കുമെന്നാണ് പറയുന്നത്.
Also read: കിളിയൂർ കലാ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
രാത്രി വൈകി തലച്ചോറിന്റെ റിലാക്സ്ഡ് അവസ്ഥയിൽ കൂടുതൽ സർഗ്ഗാത്മകമായ ചിന്തകൾ ഉണ്ടാകാറുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ചുരുക്കത്തിൽ, അനാവശ്യമായി നേരത്തെ എഴുന്നേറ്റ് ഉറക്കം കളയുന്നതിനേക്കാൾ നല്ലത് സ്വന്തം ശരീരത്തിന് അനുയോജ്യമായ സമയക്രമം പാലിക്കുന്നതാണ്. ഇതാണ് വിജയത്തിലേക്കുള്ള ശരിയായ വഴി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

