
പത്തനംതിട്ട: വേണ്ടത്ര പരിശീലനം ലഭിച്ചാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഈ കൊമേഴ്സ്. ഈ കൊമേഴ്സ് മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി മാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും കേരളാ സർക്കാർ സ്ഥാപനമായ K-DISC ബാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീസായ അക്കാദമിയുമായി ചേർന്ന് അവസരം ഒരുക്കുന്നു.
100% ജോലി ഉറപ്പ് നൽകുന്ന ഈ-കൊമേഴ്സ് ട്രെയിനിംഗിൻ്റെ ആദ്യ ബാച്ച് മാർച്ച് 10ന് ആരംഭിക്കുന്നു. പ്രസ്തുത ബാച്ചിലേക്ക് ചുരുങ്ങിയ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് മാർച്ച് 7ന് രാവിലെ പത്തുമുതൽ ഉച്ചക്ക് ഒന്ന് വരെ ജില്ലയിലെ അഞ്ചു ജോബ് സ്റ്റേഷനൂകളിൽ വച്ച് നടക്കുന്ന ഓൺലൈൻ ഇൻ്റർവ്യൂവിൽ പങ്കെടുത്തു തൊഴിൽ ഉറപ്പാക്കാം. മുൻപരിചയം ആവശ്യമില്ല.
Also Read: രണ്ടാമത് കെ എൽ എ ജി ആർ സി എഫ് ഇൻ്റർനാഷണൽ കോൺഫെറൻസ് സംഘടിപ്പിച്ചു
യോഗ്യത: BCA,MCA, BSc/MSc Computer Science,BTech/MTech/MBA. പ്രായപരിധി 35 വരെ. അഞ്ചു ആഴ്ചയാണ് കോഴ്സിൻ്റെ ദൈർഘ്യം. കോഴ്സ് ഫീ തവണകളായി അടക്കാനും ആവശ്യമുള്ളവർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കാനും അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് ജോബ് സ്റ്റേഷൻ നമ്പറിൽ ബന്ധപ്പെടുക.
അടൂർ ജോബ്സ്റ്റേഷൻ: 87146 99498
റാന്നി ജോബ്സ്റ്റേഷൻ: 87146 99499
കോന്നി ജോബ്സ്റ്റേഷൻ: 87146 99496
തിരുവല്ല ജോബ്സ്റ്റേഷൻ: 87146 99500
ആറന്മുള ജോബ്സ്റ്റേഷൻ: 87146 99495

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here