സൗരയൂഥത്തിൽ നിന്ന് ഭൂമി പുറത്തേക്ക് ? സൂര്യനിലേക്ക് പതിക്കാനും സാധ്യത; ഭൂമിയുടെ അവസാനം അടുത്തു ?

earth

സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുള്ള ഏകഗ്രഹമാണ് ഭൂമിയെന്നാണ് പറയപ്പെടുന്നത്. നാലര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമി രൂപപ്പെട്ടതെന്നാണ് കരുതുന്നത്. അന്ന് മുതൽ പല പരിണാമങ്ങൾക്ക് വിധേയമായാണ് ഇന്നു നമ്മൾ കാണുന്ന രീതിയിലേക്ക് ഭൂമി എത്തപ്പെട്ടത്. ഇപ്പോഴിതാ ഭൂമിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു പഠനത്തെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ഭൂമി അതിന്റെ ഭ്രമണപഥത്തിൽ നിന്ന് മാറി മറ്റൊരു ഗ്രഹത്തിലോ സൂര്യനിലോ പതിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം.

ആയിരക്കണക്കിന് കമ്പ്യൂട്ടർ സിമുലേഷനുകളെ അടിസ്ഥാനമാക്കി, ഇക്കാറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോകുന്ന നക്ഷത്രങ്ങളാണ് ഭൂമിയുടെ ഈ അവസ്ഥയ്ക്ക് കാരണമാകുക. അടുത്ത നാല് ബില്യൺ വർഷങ്ങൾക്കിടെ ഭൂമിയ്ക്ക് സമീപത്തിലൂടെ കടന്നുപോകുന്ന നക്ഷത്രങ്ങളാണ് ഇതിന് കാരണമാകാൻ പോകുന്നത്. സൂര്യന്റെ വലിപ്പമുള്ള ഒരു നക്ഷത്രം 10,000 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിലൂടെ കടന്നുപോകുന്നുണ്ട്. ഇത് ഭൂമിയുടെ ഭ്രമണപഥത്തെ മാറ്റിയേക്കാം. സൗരയുഥത്തിലെ ഗ്രഹങ്ങൾക്കും പ്ലൂട്ടോയ്ക്കും മുൻപ് കരുതിയിരുന്നതിനേക്കാൾ സ്ഥിരത കുറവാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ALSO READ: ചില്ലു കുപ്പികളെയും സൂക്ഷിക്കണം; പ്ലാസ്റ്റിക് കുപ്പികളേക്കാൾ കൂടുതൽ മൈക്രോപ്ലാസ്റ്റിക് ഗ്ലാസ് ബോട്ടിലുകളിൽ, ഞെട്ടിക്കുന്ന പഠനം പുറത്ത്

ഈ നക്ഷത്രങ്ങൾ മൂലമുണ്ടാകുന്ന ഗുരുത്വാകർഷണ വലിവ് ബുധന്റെ അസ്ഥിരതയ്ക്കുള്ള സാദ്ധ്യത 50-80 ശതമാനം വരെ വർദ്ധിപ്പിക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ ഭൂമി മറ്റൊരു ഗ്രഹത്തിൽ കൂട്ടിയിടിക്കാനുള്ള സാദ്ധ്യത 0.2 ശതമാനമാനം മാത്രമാണെന്ന് ഗവേഷകർ കണ്ടെത്തി.

കടന്നുപോകുന്ന നക്ഷത്രം ബുധന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയാൽ, തത്ഫലമായുണ്ടാകുന്ന കുഴപ്പങ്ങൾ ശുക്രനോ ചൊവ്വയോ ഭൂമിയിൽ ഇടിച്ചേക്കാം. മറ്റ് സന്ദർഭങ്ങളിൽ, ഭൂമി സൂര്യനിൽ ഇടിച്ചേക്കാം, അല്ലെങ്കിൽ ശുക്രനും ചൊവ്വയും ഭൂമിയെ വ്യാഴത്തിലേക്ക് എറിഞ്ഞേക്കാം. അതിനുശേഷം, ഭീമൻ ഗ്രഹത്തിന്റെ ഗുരുത്വാകർഷണം ഭൂമിയെ സൗരയൂഥത്തിൽ നിന്ന് പുറന്തള്ളിയേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News