ഇക്വഡോറിലും പെറുവിലും ഭൂചലനത്തിൽ 15 മരണം

ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ  ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 6 .8 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത് .  ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിയിട്ടുണ്ട്. ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.

പസിഫിക് തീരം കേന്ദ്രീകരിച്ച് ഇക്വഡോറിലെ ഗ്വയക്വിൽ നഗരത്തിന് 80 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys