തൃശ്ശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം ; പരിഭ്രാന്തരായി പ്രദേശവാസികൾ

തൃശ്ശൂരിൽ  വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം അനുഭവപ്പെട്ടതായി നാട്ടുകാർ. ആമ്പല്ലൂർ ,കല്ലൂർ, തൃക്കൂർ മേഖലയിലാണ് രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത് . ഇന്നുച്ചയോടെയാണ് ഈ പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടത്.

Also Read:“കോൺ​ഗ്രസ് നേതാക്കാളുടെ കണ്ണീർ കാരണം പ്രളയം ഉണ്ടാകുമോ എന്ന് തോന്നിപ്പോയി” ; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഇക്കഴിഞ്ഞ ബുധനാഴ്ച കല്ലൂർ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇവിടെ പ്രകമ്പനം ഉണ്ടാകുന്നത്. മൂന്നോ അതിലധികമോ വ്യാപ്തിയുള്ള ചലനങ്ങളുടെ തോത് മാത്രമേ റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തുകയുള്ളു. അതിനാൽ ഇന്നുണ്ടായ പ്രകമ്പനത്തെ ഭൂചലനമായി പരിഗണിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് ഉണ്ടായ രണ്ട് പ്രകമ്പനങ്ങളും നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് നേരത്തെ കളക്ടർ പ്രതികരിച്ചിരുന്നു.

Also Read:തിരുവനന്തപുരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ അക്രമിച്ചു

അതേസമയം , തൃശ്ശൂരിന് പുറമെ കാസർഗോഡ്, കോട്ടയം, ജില്ലകളിലെ ചില പ്രദേശങ്ങളിലും കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ സമാനമായ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണെന്ന് അധികൃതർ പറയുന്നു. .

Also Read:പൊതുസിവില്‍ കോഡ്: വിശാല കൂട്ടായ്മക്കുള്ള അവസരം മുസ്ലിം ലീഗ് കളഞ്ഞുകുളിച്ചു: ഐ.എന്‍.എല്‍

ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ ഇത് നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News