യുഎഇ – ഒമാൻ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആദ്യത്തെ ഭൂചലനം 3.1 ഉം അടുത്തത് 2.8 ഉം തീവ്രത രേഖപ്പെടുത്തി. പുലർച്ചെ യുഎഇ സമയം 12:12 നും 1:53 നുമാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു. ഒമാനിലും യുഎഇയിലെ റാസൽ ഖൈമയിലും ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഒമാനിലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

Also Read; ദില്ലി മദ്യനയ കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News