![Assam Earthquake](https://www.kairalinewsonline.com/wp-content/uploads/2024/10/Earthquake.jpg)
നേപ്പാളിൽ വൻ ഭൂചലനം ഉണ്ടായതായി റിപ്പോർട്. റിക്ടര്‍ സ്‌കെയിലില്‍ 7 .1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് ഭൂചലനം ഉണ്ടായത്. നോർത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും ചെറിയ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്. യൂണൈറ്റഡ് സ്റ്റേറ്റ്സ് ജോയോളോജിക്കൽ സർവ്വേ കണക്കനുസരിച്ച് രാവിലെ 6 : 30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ടിബറ്റൻ ബോർഡറിലെ ലോബുച്ചേയാണ് പ്രഭവ കേന്ദ്രം. നാശ നഷ്ട്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read: അതിശൈത്യം; തണുപ്പിൽ വലഞ്ഞ് ഉത്തരേന്ത്യ
നേപ്പാള്‍ സ്ഥിതി ചെയ്യുന്നത് ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണ്. 2015 ലെ ഭൂചലനം കനത്ത നാശമാണ് നേപ്പാളിൽ ഉണ്ടാക്കിയത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്.
Also read: അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി; ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്
കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്ത് എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ ഭൂചലനങ്ങളുടെ തുടക്കം ഡിസംബര്‍ 17നാണ്.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here