ദില്ലിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

earthquake

ദില്ലിയിൽ ഭൂചലനം. ഇന്ന് പുലർച്ചെ 5.35ഓടെയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടയാത്. ന്യൂ ദില്ലിയാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം. ഡൽഹിക്കടുത്താണെന്ന് റിപ്പോർട്ടുണ്ട്.

ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം ജനവാസ മേഖലകളിൽ പോലും അനുഭവപ്പെട്ടതിനാൽ താമസക്കാർക്കിടയിൽ പരിഭ്രാന്തി വലിയ രീതിയിൽ പരന്നു. മുൻകരുതൽ എന്ന നിലയിൽ പലരും വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.

ENGLISH NEWS SUMMARY: Earthquake in Delhi. An earthquake was felt in Delhi-NCR at around 5.35 am today. The earthquake measured 4 on the Richter scale. The epicenter is said to be New Delhi. It is reported to be near Delhi. The earthquake, which lasted a few seconds, was felt even in residential areas, causing widespread panic among residents.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News