
കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിഷു – ഈസ്റ്റര്‍ സഹകരണ വിപണിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മേയര്‍ എം അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉത്സവകാല വിലക്കയറ്റം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിഷു ഈസ്റ്റര്‍ സഹകരണ വിപണി സ്റ്റാളുകള്‍ ആരംഭിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന ഇത്തരം സ്റ്റാളുകള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ പി എം ഇസ്മയില്‍ പറഞ്ഞു.
Also Read : ഗവർണർക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്; പക്ഷെ വിധി നിയമമായി: മന്ത്രി പി രാജീവ്
കൊച്ചി ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ള വിഷു ഈസ്റ്റര്‍ വിപണിയില്‍ പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിഷുക്കണി ഒരുക്കുന്നതിന് ആവശ്യമായ പഴവര്‍ഗങ്ങളും ഇവിടെയുണ്ട്.
കണ്‍സ്യൂമര്‍ഫെഡ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ ആണ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ പി എം ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് എം ഡി എം സലിം മുഖ്യാതിഥിയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here