സ്വാദൂറും ഗുലാബ് ജാമുന്‍ വിട്ടില്‍ത്തന്നെ തയ്യാറാക്കാം ഈസിയായി

മധുരപലഹാരം ഇഷ്ടപ്പെടുന്നവര്‍ പ്രിയപ്പെട്ട ഒന്നാണ് ഗുലാബ് ജാമുന്‍. കുറച്ച് ചേരുവകള്‍ കൊണ്ട് എങ്ങനെ ഗുലാബ് ജാമുന്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പഞ്ചസാര 60 ഗ്രാം
പാല്‍ 50 മില്ലി
പാല്‍പൊടി 1 കപ്പ്
മൈദ 120 ഗ്രാം
ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
റോസ് എസ്സന്‍സ് ആവശ്യത്തിന്
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദ, പാല്‍പൊടി, ബേക്കിങ് പൗഡര്‍, നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കുക. നല്ലരീതിയില്‍ കുഴച്ചശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി തണുത്ത ശേഷം പാനിയിലേക്ക് ഓരോ ഉരുളകള്‍ ഇടുക. സെറ്റാകാന്‍ കുറച്ച് നേരം മാറ്റിവയ്ക്കുക. ശേഷം കഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News