രാത്രിയിൽ കഞ്ഞിക്കൊപ്പം കഴിക്കാൻ ഇതാ രുചിയൂറും ചെറുപയർ തോരൻ

കഞ്ഞിയും ചെറുപയറും ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എങ്കിൽ രാത്രി കഞ്ഞിക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ചെറുപയർ തോരൻ തയ്യാറാക്കിയാലോ?

ALSO READ: മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

ചേരുവകൾ,

ചെറുപയർ
കടുക്
ജീരകം
സവാള
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം,

ഒരു കുക്കറിൽ കുതിർത്ത് വെച്ച ചെറുപയർ എടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക. ശേഷം കുക്കർ അടച്ച് 2-3 വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ കടുക്, ജീരകം, കറിവേപ്പില, സവാള എന്നിവ ചേർത്ത് 2-3 മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് വേവിച്ച ചെറുപയർ ചേർക്കാം, ഉപ്പും ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കിയ ശേഷം വീണ്ടും ഏകദേശം 2-3 മിനിറ്റ് കൂടെ പാകം ചെയ്യുക. ആവശ്യമെങ്കിൽ മല്ലിയില കൂടെ ചേർക്കാം. രാത്രി കഞ്ഞിക്കൊപ്പം കഴിക്കാൻ രുചിയൂറും പയറുതോരൻ തയ്യാർ.

ALSO READ: സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News