ശരീരഭാരം കുറക്കാൻ ഇതാ ഈസി പാനീയങ്ങൾ

ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ ? ശരിയായി ഭക്ഷണം കഴിച്ചും ചിട്ടയായ വ്യായാമങ്ങൾ ചെയ്തും വേണം ശരീരഭാരം കുറയ്ക്കുവാൻ. അതിന്റെ ആദ്യ പടിയായി ഈ പാനീയങ്ങൾ ശീലമാക്കാം.

1.ജീരക ചായ

ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ജീരകവും ഒരിഞ്ചു കഷണം കറുവാപ്പട്ടയും ചേർത്ത് തിളപ്പപിക്കുക. ഇത് അരിച്ചെടുത്ത് ചെറുചൂടിൽ ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

2.നാരങ്ങാ ചിയ വെള്ളം

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു വലിയ സ്പൂൺ ചിയ സീഡ്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 20-30 മിനിറ്റ് വയ്ക്കുക.ഇതിലേക്ക് പകുതി നാരങ്ങയുടെ നീരും ഒരു ചെറിയ സ്പൂൺ തേനും ചേർത്തു രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

3.ജീരകവെള്ളം

ഒരു ചെറിയ സ്പൂൺ ജീരകം തലേ ദിവസം രാത്രി വെള്ളത്തിൽ കുതിർക്കുക. രാവിലെ ഇത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. അരിച്ചു ചെറുചൂടോടെ വെറുംവയറ്റില്‍ കുടിക്കാം.

4.കറുവാപ്പട്ട വെള്ളം

ഒരിഞ്ചു വലുപ്പത്തിലുള്ള കറുവാപ്പട്ട, ഒരിഞ്ചു വലുപ്പത്തിലുള്ള ഇഞ്ചി, മൂന്നോ നാലോ കുരുമുളക്, രണ്ട് ഏലയ്ക്ക എന്നിവ ചതച്ചത് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. രാത്രി കിടക്കുന്നതിന് അര മണിക്കൂർ മുൻപ് കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News