ചാർജർ അൺപ്ല​ഗ് ചെയ്യുന്നത് ഉൾപ്പടെ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാം: വൈദ്യുതി ലാഭിക്കാം 50% വരെ

Save Electricity

വൈദ്യുത ബില്ലിൽ കുറവ് വരുത്താൻ ശ്രദ്ധിക്കാവുന്ന പ്രായോഗികമായ ചില കാര്യങ്ങൾ. ഇവ ശ്രദ്ധിച്ചാൽ വൈദ്യുതിബില്ലിൽ കുറുവു വരുത്താൻ സാധിക്കും. സോളാർ എനർജി ഉപയോ​ഗിക്കുക മുതൽ ഫോൺ ചാർജറുകൾ അൺപ്ല​ഗ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ബില്ലിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ

എനർജി സേവിങ് ഉപകരണങ്ങൾ

ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഹോം അപ്ലയൻസുകൾ വീട്ടിൽ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ഊർജ്ജക്ഷമത കൂടിയ ഈ ഉപകരണങ്ങൾക്ക് വില കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുത ബില്ലിൽ ഇതിന്റെ ലാഭം നേടാൻ സാധിക്കും.

എയർ കണ്ടീഷണറുകൾ

എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ഒരു മണിക്കൂറിൽ ശരാശരി 10 രൂപയാണ് വൈ​ദ്യുതിബില്ലിൽ വർധിക്കുക. തണുപ്പ് കാലത്തും, അധികം ചൂടില്ലാത്ത സമയത്തും ഫാനിനെ ആശ്രിയിക്കുക. കാരണം ഒരു മണിക്കൂറിൽ 30 പൈസ മാത്രമാണ് ഫാനന് ചെലവ് വരുക. അതു പോലെ തന്നെ എസി ഉപയോ​ഗിക്കുന്നവർ എയർ ഫിൽ‍ട്ടർ ക്ലീൻ ചെയ്യാനും ശ്രദ്ധിക്കുക.

റഫ്രിജറേറ്ററുകൾ

ഫ്രിഡ്ജിന് പുറകിലും, വശങ്ങളിലും ആവശ്യത്തിന് സ്പേസ് നൽകുന്നത് എയർ ഫ്രീ ഫ്ലോ ചെയ്യാൻ സഹായിക്കും. അതുവഴി എളുപ്പത്തിൽ ഫ്രി‍ഡ്ജ് കൂൾ ആകും. ഇതു വഴി വൈദ്യുതി ലാഭിക്കാനും സാധിക്കും.

ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ

  • ഉപയോഗിക്കാത്ത സമയങ്ങളിൽ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഓഫ് ചെയ്തു വെയ്ക്കുക.
  • മൊബൈൽ, ക്യാമറ അടക്കമുള്ളവ ചാർജ്ജ് ചെയ്തു കഴിഞ്ഞാൽ ചാർജ്ജറുകൾ അൺ പ്ലഗ് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News