മുടിയെ സംരക്ഷിക്കാന്‍ തയ്യാറാക്കാം ഈസി ഹെയര്‍ മാസ്‌ക്

മുടിയുടെ കട്ടി കുറയുന്നതും പെട്ടെന്ന് പൊട്ടിപ്പോകുന്നതും കൊഴിയുന്നതുമൊക്കെ പലരുടെയും സ്ഥിരം പരാതികളാണ്. ഇതിനെല്ലാം വെറും രണ്ട് ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഒരു പരിഹാരം കാണാന്‍ സാധിക്കും അങ്ങനെയൊരു. കറ്റാര്‍വാഴയും വെളിച്ചെണ്ണയുമുണ്ടെങ്കില്‍ ഈ കിടിലന്‍ ഹെയര്‍മാസ്‌ക് തയ്യാറാക്കാം.

കറ്റാര്‍വാഴയും വെളിച്ചെണ്ണയും ചേര്‍ത്ത് ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്ന വിധം

അരക്കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്ലും എടുക്കുക (അളവ് മുടിയുടെ നീളമനുസരിച്ച് കൂട്ടാം). സ്പൂണ്‍ ഉപയോഗിച്ച് ഇവ നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ ഇളക്കുമ്പോള്‍ ഒരു മിനുസമാര്‍ന്ന പേസ്റ്റായി മാറുന്നത് കാണാം. ഈ മിശ്രതം തലയോട്ടിയിലും മുടിയുടെ വേര് മുതല്‍ അറ്റം വരെയും തേച്ച് പിടിപ്പിക്കണം. നന്നായി മസാജ് ചെയ്തശേഷം കുറച്ചുനേരം കഴിഞ്ഞ് സാധാരണ പോലെ കഴുകിക്കളയാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News