മടുപ്പുള്ള ദോശയോട് ഗുഡ് ബൈ; ഇനിയുണ്ടാക്കാം സിൽക്ക് ദോശ..!

സ്ഥിരം സാധാരണ ദോശ കഴിച്ച് മടുത്തോ. അങ്ങനെ വരുമ്പോൾ നമ്മൾ തന്നെ ചില പൊടിക്കൈകൾ ഉപയോഗിച്ച് മസാലദോശയും, ഊത്തപ്പവും ഒക്കെ ഉണ്ടാക്കാറുണ്ട്. ഇതെല്ലാം മാറ്റിപ്പിടിച്ച് ഒരു സ്പെഷ്യൽ ദോശ ഉണ്ടാക്കിയാലോ… രുചിയിൽ മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നോട്ടല്ലത്ത സിൽക്ക് ദോശ ഉണ്ടാക്കാൻ അധികം ബുദ്ധിമുട്ട് ഒന്നും ഇല്ല.

Also Read: ആമയിഴഞ്ചാന്‍ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്തിയതായി സൂചന

ആവശ്യമായ ചേരുവകൾ

ജീരകശാല അരി – ഒരു കപ്പ് ( ബസ്മതി അരിയോ മറ്റേതെങ്കിലും പച്ചരിയോ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്)
തേങ്ങാപ്പാൽ – ഒന്നര കപ്പ്
മുട്ട – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഒന്നര കപ്പ്

Also Read: കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പാകം ചെയ്യുന്ന വിധം

ജീരകശാല അരി കഴുകിയതിനു ശേഷം ഒരുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ഇനി അതിലേക്കു ഒരു മുട്ട പൊട്ടിച്ചത്, ഒന്നര കപ്പ് തേങ്ങാപാൽ, മുക്കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ആവശ്യത്തിന് വെള്ളമൊഴിച്ചു അരച്ച മാവ് അയവുള്ളതാക്കണം. ഇനി ചൂടായ പാനിലേക്കു മാവ് കോരിയൊഴിച്ചു വൃത്താകൃതിയിൽ ചുറ്റിച്ചെടുക്കാം. അടുപ്പ് മീഡിയം തീയിലേക്ക് മാറ്റാനും മറക്കരുത്. രണ്ടു മിനിട്ടു മൂടിവെച്ചു ദോശ പാകമായി കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ചിക്കനോ മട്ടനോ മുട്ടക്കറിയോ എന്തിനൊപ്പവും ഈ ദോശ സൂപ്പർ മാച്ചായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News