ഈസി ലെമൺ റൈസ് ഇങ്ങനെ തയ്യാറാക്കാം

വളരെ എളുപ്പത്തിൽ ബ്രേക്ഫാസ്റ്റ് ആയും ഡിന്നറായും ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് ലെമൺ റൈസ്. വേഗം കേടാവാത്തതു കൊണ്ട് യാത്ര പോകുമ്പോഴും ഇത് കൂടെ കൊണ്ട് പോകാൻ പറ്റിയ അനുയോജ്യമായ ഒരു റൈസ് ആണ്. കഴിക്കാൻ വലിയ സൈഡ് ഡിഷ്കളൊന്നും തന്നെ ഇതിന് ആവശ്യമില്ല . ഒരു അച്ചാറുണ്ടെൽ സംഗതി കുശാൽ. ലെമൺ റൈസ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ?

വേണ്ട വിഭവങ്ങൾ

പച്ചരി,പൊന്നിയരി, ബസ്മതി ,ബിരിയാണി അരി ഇതിൽ ഏത് വേണെലും എടുക്കാം – 1 കപ്പ്
ചെറുനാരങ്ങ നീര് -1 നാരങ്ങയുടെത്
കപ്പലണ്ടി, കടലപരിപ്പ്, ഉഴുന്നുപരിപ്പ് ,കശുവണ്ടിപരിപ്പ് – എല്ലാം കൂടെ 1/4 കപ്പ് ( എല്ലാം വേണം എന്നില്ല, ഇഷ്ടമുള്ളത് എടുക്കാം )
കടുക്,ഉപ്പ് – പാകത്തിന്
നെയ്യ് – 3 ടേബിൾ സ്പൂൺ( എണ്ണ ആയാലും മതി )
കറിവേപ്പില -1 തണ്ട്
മല്ലിയില അരിഞ്ഞത് -3 ടീസ്പൂൺ
മഞൾപൊടി – 1/4 ടീസ്പൂൺ
പച്ചമുളക് -3 നീളത്തിൽ കീറിയത്

തയ്യാറാക്കുന്ന വിധം

1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം ചേർത്ത് കുഴഞ്ഞ് പോകാതെ ഒന്നിന്ന് ഒന്ന് ഒട്ടാതെ വേവിച്ച് എടുക്കുക. ഉപ്പും മഞ്ഞൾപൊടിയും അരി വേവിക്കുമ്പോൾ തന്നെ ചേർക്കാവുന്നതാണ്. പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് ( എണ്ണ),കടുക്, കറിവേപ്പില , വറ്റൽമുളക് ഇവ ചേർത്ത് മൂപ്പിച്ച് ,കപ്പലണ്ടി തൊലി കളഞ്ഞത് ,കടല പരിപ്പ്, ഉഴുന്നുപരിപ്പ് ,കശുവണ്ടി പരിപ്പ് ഇവയും ചേർത്ത് കരിയാതെ ഇളക്കി മൂപ്പിക്കുക.
ശേഷം പച്ചമുളക്, മഞ്ഞൾപൊടി ഇവ കൂടെ ചേർത്ത് ഇളക്കുക, താല്പര്യമുള്ളവർക്ക് കുറച്ച് ഇഞ്ചി വെള്ളുതുള്ളി ഇവ അരിഞ്ഞതും കൂടെ ചേർക്കാം. ഇനി വേവിച്ച് വെച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി ,നാരങ്ങാ നീര് ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി 3-4 മിനുറ്റ് അടച്ച് വെച്ച് വേവിക്കുക. ശേഷം തീ ഓഫ് ചെയ്ത് മല്ലിയില മുകളിൽ വിതറാം. ലെമൺ റൈസ് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News