
മൈദ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരത്തിന്റെ റെസിപ്പി നോക്കിയാലോ. വൈകീട്ട് ചായയ്ക്കൊപ്പം കഴിക്കാവുന്ന ടേസ്റ്റി പലഹാരമാകുമിത്. എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാനാകുന്ന ഈ കുഞ്ഞൻ പലഹാരം കുട്ടികൾക്കുൾപ്പെടെ ഇഷ്ടാകുമെന്നുറപ്പ്. എങ്ങനെ പലഹാരം ഉണ്ടാക്കാമെന്ന് നോക്കിയാലോ.
ആവശ്യമായ സാധനങ്ങൾ
മൈദ – 1 കപ്പ്
പഞ്ചസാര – 1/2 കപ്പ്
മുട്ട – 1
പാൽ - 1/4 കപ്പ് (വെള്ളവും ഉപയോഗിക്കാം)
ഉപ്പ് – ഒരു നുള്ള്
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് മൈദ എടുക്കണം. ഇതിലേക്ക് ഒരു നുള്ള് ഉപ്പും, ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, പഞ്ചസാര, പാലോ വെള്ളമോ കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മൈദയിലേക്ക് ഒഴിച്ച് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കണം.
ALSO READ: രുചിയൂറും സോഫ്റ്റ് കൊഴുക്കട്ട; തയ്യാറാക്കാൻ ഇതാ ഒരു എളുപ്പവഴി
മാവ് അധികം ലൂസാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കാം. എണ്ണ ചൂടായിക്കഴിഞ്ഞാൽ തീ മീഡിയം ഫ്ലേമിലേക്ക് മാറ്റി മാവ് ഒഴിച്ചുതുടങ്ങാം. ഒരു സ്പൂൺ ഉപയോഗിച്ചാണ് എണ്ണയിലേക്ക് മാവ് ചെറിയ അളവിൽ ഒഴിക്കേണ്ടത്. പലഹാരം ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുത്താൽ നല്ല ടേസ്റ്റി പലഹാരം റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

