
എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കാറുണ്ടോ? എന്നാൽ നാളെ ഒരു വെറൈറ്റി ഐറ്റം തന്നെ ഉണ്ടാക്കിയാലോ! ഒരു ഉരുളക്കിഴങ്ങും ഒരു മുട്ടയും മാത്രം മതി, എളുപ്പത്തിലുള്ള പ്രഭാതഭക്ഷണം റെഡിയാക്കാം.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് എന്നത് മാത്രമല്ല ഈ ഡിഷിന്റെ പ്രത്യേകത. കുറഞ്ഞ ചേരുവകൾ മതി ഇതുണ്ടാക്കാൻ. മാത്രവുമല്ല, ടേസ്റ്റിലും ഒരു വിട്ടുവീഴ്ചയുമില്ല.
ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ്: 1 എണ്ണം
മുട്ട: 1 എണ്ണം
മൈദ: 2 ടേബിൾസ്പൂൺ
ഉപ്പ്: പാകത്തിന്
വെള്ളം: 2 ടേബിൾസ്പൂൺ
എണ്ണ: പാൻ ബ്രഷ് ചെയ്യാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വളരെ നേർത്തതായി അരിഞ്ഞെടുക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു മുട്ട, രണ്ട് ടേബിൾസ്പൂൺ മൈദ, പാകത്തിന് ഉപ്പ്, രണ്ട് ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
ALSO READ: ചിക്കൻ ബിരിയാണി തോൽക്കും ഈ ചക്ക ബിരിയാണിക്ക് മുന്നിൽ; എളുപ്പത്തിൽ ഉണ്ടാക്കാൻ റെസിപ്പി ഇതാ
ഒരു ഫ്രൈയിംഗ് പാൻ അടുപ്പിലേക്ക് വെച്ച് ചൂടാകുമ്പോൾ എണ്ണ തടവണം. ശേഷം തയ്യാറാക്കിയ മിശ്രിതം പാനിലേക്ക് ഒഴിച്ച് നന്നായി പരത്താം. പാൻ മൂടിവെച്ച് മിതമായ തീയിൽ വേണം വേവിക്കാൻ. 3 മിനിറ്റ് വേവിക്കുക. പിന്നീട് മറിച്ചിട്ട്, വീണ്ടും മൂടിവെച്ച് മറു വശം കൂടി 2 മിനിറ്റ് വേവിച്ചാൽ വിഭവം റെഡി. ഇത് ചെറിയ കഷണങ്ങളായി മുറിച്ച് സ്വാദോടെ കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

