ചൂടുകാലത്ത് ഒരാശ്വാസത്തിന് സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കിയാലോ ?

ചൂടിന്റെ കാഠിന്യം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന സമയമാണിത്. ചൂട് മൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ചൂടുകാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിലൂടെ നിർജലീകരണം തടയാൻ കഴിയും. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുകാലത്ത് ശരീരത്തിന് ആശ്വാസവും തണുപ്പും ലഭിക്കാൻ ഇതാ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കിയാലോ ?

ALSO READ: മുളപ്പിച്ച പയറും മുരിങ്ങയുമൊന്നും വെറുതേ കളയരുത്…! ഇതാ ഒരു ബെസ്റ്റ് ഡയറ്റ്

ആവശ്യമായ ചേരുവകള്‍

കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്- 1

പച്ചമുളക്- 1-2

ഇഞ്ചി- ചെറിയ കഷണം

കറിവേപ്പില- 1 തണ്ട്

മല്ലിയില, അരിഞ്ഞത്- 1 ടീസ്പൂണ്‍

കട്ടിയുള്ള തൈര് / തൈര്- 1 കപ്പ്

വെള്ളം- 2 കപ്പ്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്‌സിയിട് ജാറിലിട്ട് അടിക്കുക. അതിന് ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അവസാനമായി ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ സഹായിക്കുന്ന ഈ പാനീയം വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here