ഒരേ ഒരു സവാള മതി, ഞൊടിയിടയില്‍ ചപ്പാത്തിക്കൊരുക്കാം ഒരു സൂപ്പര്‍ കറി

ഒരേ ഒരു സവാള മതി, ഞൊടിയിടയില്‍ ചപ്പാത്തിക്കൊരുക്കാം ഒരു സൂപ്പര്‍ കറി. ഒരു സവാളയും ഒരു തക്കാളിയുമുണ്ടെങ്കില്‍ വെറും പത്ത് മിനുട്ട് മതി കറിയുണ്ടാക്കാന്‍.

ചേരുവകള്‍

സവാള – ഒരെണ്ണം

തക്കാളി – ഒരെണ്ണം

പച്ചമുളക് – ഒരെണ്ണം

കറിവേപ്പില – രണ്ട് തണ്ട്

മുളകുപൊടി – ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍

മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍

ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും ചേര്‍ത്ത് വഴറ്റുക.

പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു കൊടുക്കാം.

ബ്രൗണ്‍ കളറാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

പാകത്തിന് ഉപ്പ് ചേര്‍ക്കുക.

ഗരംമസാലപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് തീ ഓഫ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News