
ഭക്ഷണത്തിന് രുചിയും മണവും അൽപ്പം കൂടുതൽ നൽകാൻ ഒരു പ്രത്യേക കഴിവാണ് ചുവന്നുള്ളിയ്ക്കുള്ളത്. എല്ലാ കറികളിലും അല്പം ചുവന്നുള്ളി ചേർത്താൽ രുചി തന്നെ മാറും. പക്ഷെ സംഭവം ഒന്ന് ഒരുക്കിയെടുക്കുന്നതാണ് പാട്. ആ മെനക്കെട് കൊണ്ട് പലരും ഇത് ഇടാറുമില്ല. നേർത്ത തോലും, വലിപ്പ കുറവും കാരണം ആണ് ഇത് വൃത്തിയാക്കാൻ പാട്. എന്നാൽ എളുപ്പത്തിൽ ഉള്ളിയുടെ തൊലി കളഞ്ഞെടുക്കാൻ കുറച്ചു ടിപ്സ് പറഞ്ഞു തരട്ടെ ?
ചുവന്നുള്ളിയുടെ മുകൾഭാഗവും കീഴ്ഭാഗവും (വേരുള്ള ഭാഗം) ചെറുതായി മുറിച്ചുമാറ്റുക. ഇനി ഇത് ചൂടുവെള്ളത്തിൽ 15-20 മിനിറ്റ് മുക്കിവെയ്ക്കാം. വെള്ളത്തിൽ നിന്ന് എടുത്ത ശേഷം തൊലി മാറ്റാൻ ശ്രമിക്കുക. ഉള്ളി കുതിരുന്നതുകൊണ്ട് തൊലി വളരെ വേഗത്തിൽ ഇളകിപ്പോരും. ഉള്ളിയിൽ ഈർപ്പമുള്ളതിനാൽ കണ്ണിൽ എരിച്ചിൽ ഉണ്ടാകുന്നതും കുറയും.
ALSO READ: കൂളാക്കും ഈ കൂൾ തേങ്ങാ ലെസ്സി; ഉണ്ടാക്കാനോ വളരെ എളുപ്പം
ഉള്ളി തൊലിയോടെ ഒരു സിപ് ലോക്ക് ബാഗിലോ അല്ലെങ്കിൽ അടപ്പുള്ള പാത്രത്തിലോ ഇടുക. ഇത് 10-15 മിനിറ്റ് നേരം ഫ്രീസറിൽ വെക്കുക. തണുത്തതിനു ശേഷം പുറത്തെടുത്ത് തൊലി കളയാൻ ശ്രമിക്കുക. തണുപ്പ് കാരണം തൊലി എളുപ്പത്തിൽ അടർന്നു വരും. കൂടാതെ, ഉള്ളിയിൽ അടങ്ങിയിട്ടുള്ള, കണ്ണെരിച്ചിലുണ്ടാക്കുന്ന സംയുക്തങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നത് കാരണം കണ്ണിൽ നിന്ന് വെള്ളം വരുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

