തട്ടുകട സ്റ്റൈൽ നല്ല ചൂട് മസാല ബോണ്ട ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

മസാല ബോണ്ട വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:

എണ്ണ- ആവശ്യത്തിന്
സവാള -6
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി- ആറ് അല്ലി
പച്ചമുളക് -രണ്ട് എണ്ണം
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപൊടി- ആവശ്യത്തിന്
കുരുമുളകുപൊടി- ആവശ്യത്തിന്
ഉരുളക്കിഴങ്ങ് വേവിച്ചത്- 2 എണ്ണം
മൈദ -ഒരു കപ്പ്
കടലമാവ് -ഒരു കപ്പ്
മുളകുപൊടി- ആവശ്യത്തിന്
വെള്ളം

Also read:മലയാളികളുടെ ഇഷ്ട്ട പലഹാരം എളുപ്പത്തിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു!

ഉണ്ടാക്കുന്ന വിധം:

ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റാം ഉപ്പും ചേർക്കാം. ചെറുതായി വഴന്നു കഴിയുമ്പോൾ മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർക്കാം. മസാലയുമായി നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിന്റെ ചൂട് പോകുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം.

ഇനി ഒരു ബൗളിലേക്ക് മൈദ കടലമാവ് ഉപ്പ് കുരുമുളകുപൊടി മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം വെള്ളമൊഴിച്ച് യോജിപ്പിച്ച് കട്ടിയുള്ള ബാറ്റർ ആക്കാം, ഇനി ഓരോ മസാല ബോളുകളും ഈ ബാറ്ററിൽ മുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News