നോമ്പുതുറ ഹെൽത്തിയാക്കാം, നെല്ലിക്ക കൊണ്ടൊരു സ്‌പെഷ്യൽ കറി ആയാലോ?

ധാരാളം പോഷക ഗുണങ്ങളടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണിത്. നോമ്പുതുറ ഹെൽത്തിയാക്കാൻ നമുക്ക് അടിപൊളിയൊരു നെല്ലിക്ക കറി ആയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

വേണ്ട ചേരുവകൾ

നെല്ലിക്ക പത്തെണ്ണം
ഉലുവ അര ടീസ്പൂൺ
കടുക് അര ടീസ്പൂൺ
കായം ഒരു പീസ്
നല്ലെണ്ണ രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
മുളകുപൊടി മൂന്ന് ടീസ്പൂൺ
പുളി നെല്ലിക്ക വലുപ്പത്തിൽ
ശർക്കര ഒരെണ്ണം
ഉപ്പ് പാകത്തിന്

തയാറാക്കേണ്ട വിധം

ആദ്യം നെല്ലിക്ക കഴുകി വൃത്തിയാക്കി വയ്ക്കണം. വെള്ളമെല്ലാം വാർന്നതിനുശേഷം അത് പീൽ ചെയ്തെടുക്കുക. ഒരു ചീനച്ചട്ടിയിൽ കടുക്, ഉലുവ, ഒരു കുഞ്ഞു കഷ്ണം കായം എന്നിവ വറുത്ത് പൊടിക്കുക. ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിലേക്ക് ചുവന്ന മുളകും പൊടിച്ചുവെച്ച മിക്സും ചേർത്ത് നന്നായി ഒന്ന് ഇളക്കുക.

പീൽ ചെയ്തു വെച്ച നെല്ലിക്ക ചേർത്ത് എല്ലാ പൊടികളും മിക്സ് ആക്കുക. ഗ്യാസ് ഓൺ ചെയ്ത് അതിലേക്ക് ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും പുളി പിഴിഞ്ഞതും ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിക്കുക. നിങ്ങൾക്ക് ഇഷ്ടമെങ്കിൽ ശർക്കരയും ചേർക്കാം.. ഊണിനൊപ്പം ഇത് കഴിക്കൂ. നിങ്ങൾക്കിഷ്ടപ്പെടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here