തനി നാടൻ സ്റ്റൈലിൽ വീട്ടിലുണ്ടാക്കാം ഒരു കിടിലൻ കോഴി കറി

വീട്ടിൽ ചിക്കൻ വാങ്ങുമ്പോഴൊക്കെ ഒരേ രീതിയിൽ തയാറാക്കി മടുത്തോ. എങ്കിൽ തനി നാടൻ സ്റ്റൈലിൽ ഒരു ചിക്കൻ കറി ഉണ്ടാക്കി നോക്കിയാലോ.

Also read:രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

ആവശ്യ സാധനങ്ങൾ :

കോഴി കഷണങ്ങളാക്കിയത് – 1 1/2 കിലോ
സവോള – 4 എണ്ണം (ഇടത്തരം)
ഇഞ്ചി ചതച്ചത് – 1 1/2 ടേബിൾ സ്‌പൂൺ
വെളുത്തുള്ളി ചതച്ചത് – 1 1/2 ടേബിൾ സ്‌പൂൺ
പച്ചമുളക് – 3 എണ്ണം (ചെറുത്)
കറിവേപ്പില – 3 തണ്ട്
എണ്ണ – 4 ടേബിൾ സ്‌പൂൺ
തക്കാളി – 3 എണ്ണം (ചെറുത്)
മഞ്ഞൾപൊടി – 1/2 ടീസ്‌പൂൺ
കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾ സ്‌പൂൺ
മല്ലിപൊടി – 1 1/2 ടേബിൾ സ്‌പൂൺ
ഗരം മസാലപ്പൊടി – 3/4 ടീസ്‌പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 1 1/2 കപ്പ്

Also read:ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

പാകം ചെയ്യുന്ന വിധം:

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ സവോള ചേർത്ത് വഴറ്റുക.

അതിനുശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപൊടിയും ഗരം മസാലപ്പൊടിയും ചേർത്ത് വഴറ്റുക. ശേഷം തക്കാളി ചേർത്ത് ഇളക്കി മൂടി വെച്ച് വേവിക്കുക. തക്കാളി വെന്തു കുഴഞ്ഞുവരുമ്പോൾ കോഴി കഷ്ണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മൂടി വെച്ച് വേവിക്കുക.

ചിക്കനിൽ നിന്ന് ഇറങ്ങുന്ന വെള്ളത്തിൽ കിടന്നു ചിക്കൻ വെന്തു കൊള്ളും. അത് കൊണ്ട് വേറെ വെള്ളം ചേർക്കേണ്ട ആവശ്യം വരികയില്ല. കോഴി വെന്തു ചാർ കുറുകി വരുമ്പോൾ തേങ്ങാപ്പാലും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂടി വെക്കുക. ഒരു തിള വരുമ്പോൾ കറി അടുപ്പിൽ നിന്ന് മാറ്റി വെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News