നോമ്പുകാലമല്ലേ തരി ബിരിയാണിയാണ് ഇത്തവണത്തെ മെയിൻ; രുചി വൈവിധ്യവുമായി വൈറലായ ആ റെസിപ്പി ഇതാ

Thari Biryani

റമദാനാണോ തരി കഞ്ഞിയും തരി ബിരിയാണിയുമൊക്കെ സ്പെഷ്യൽ തന്നാണ്. റമദാൻ മാസത്തിൽ നോമ്പ് തുറകൾക്ക് മാറ്റുകൂട്ടാൻ ഒഴിവാക്കാൻ കഴിയാത്ത വിഭവങ്ങളിലൊന്നായി തരി ബിരിയാണിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലളിതമായ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം ഇഫ്താർ വിരുന്നുകളിലെ പ്രധാന ആകർഷണമാണ്. ഇന്ന് രുചിയൂറും തരി ബിരിയാണി റെഡിയാക്കിയാലോ.

Also read: വേനൽചൂടിൽ പൊള്ളുന്നോ? ശരീരം കൂളാക്കാൻ കണ്ണൂരിലെ വെറൈറ്റി ഐറ്റമിതാ…

ആവശ്യമുള്ള സാധനങ്ങൾ

തരി (റവ )- 200 ഗ്രാം
ഉള്ളി- 2 എണ്ണം
പച്ചമുളക്- 10 എണ്ണം
ഇഞ്ചി- 2 tsp
ഓയിൽ- 3 tsp
ഗീ- 3 tsp
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ചെമ്മീൻ- 1 കപ്പ്‌
ചെറുനാരങ്ങ- 2 എണ്ണം
ഗരം മസാല- 1/2 tsp
കുരുമുളക്പൊടി- 1 tsp
മഞ്ഞൾപൊടി- 1/2 tsp
മല്ലിപ്പൊടി- 1/2 tsp

തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാനിൽ ഓയിൽ അല്ലെങ്കിൽ ഗീ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് ആവശ്യമായ മസാലപ്പൊടികളും ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം വെള്ളം ചേർത്ത് തിളപ്പിക്കുക.

തിളച്ച വെള്ളത്തിലേയ്ക്ക് വറുത്ത റവയും നേരത്തെ വറുത്തു വെച്ച ചെമ്മീനും ചേർത്ത് നന്നായി യോജിപ്പിക്കണം. അവസാനം അല്പം നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം അടച്ചുവെച്ച് അഞ്ച് മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ തരി ബിരിയാണി റെഡിയാണേ. ചെമ്മീനിന് പുറമെ ഇറച്ചിയോ ചിക്കനോ ഉപയോഗിച്ചും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂന്നേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News