ചിക്കന്‍കറി ഉണ്ടാക്കുകയാണോ? സവാള പെട്ടന്ന് വഴറ്റിയെടുക്കാന്‍ ഇതാ ഒരു എളുപ്പവഴി

ചിക്കന്‍കറിക്ക് സവാള വഴറ്റുമ്പോള്‍ പെട്ടന്ന് വഴന്നുകിട്ടണോ? ചിക്കന്‍ കറി ഉണ്ടാക്കുമ്പോള്‍ത്തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് സവാള വഴറ്റി എടുക്കുക എന്നത്. എന്നാല്‍ ഇനിമുതല്‍ സവാള വഴറ്റുമ്പോള്‍ കുറച്ച് പഞ്ചസാര മാത്രം ചേര്‍ത്തുകൊടുത്താല്‍ മതി. നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി



ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍: അരക്കിലോ

മുളക് പൊടി

കുരുമുളക് പൊടി

മഞ്ഞള്‍ പൊടി

മല്ലിപ്പൊടി

ഗരം മസാല പൊടി

ഉള്ളി: 6 വലുത്

തക്കാളി: 3 എണ്ണം

പച്ച മുളക്: 5 അല്ലെങ്കില്‍ 6 എണ്ണം

ഇഞ്ചി: 50 ഗ്രാം

വെളുത്തുള്ളി: 3 എണ്ണം

കറിവേപ്പില: 3 4 തണ്ട്

മല്ലി ഇല: 3 4 തണ്ട്

വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര്: 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്: ആവശ്യത്തിന്

പഞ്ചസാര: ഒരുനുള്ള്

തയാറാക്കുന്ന വിധം:

ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക. സവാള, തക്കാളി എന്നിവ ഇടത്തരം വലുപ്പമുള്ള കഷണങ്ങളായി മുറിച്ച വെയ്ക്കുക

കഴുകി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഇഞ്ചി -വെളുത്തുളളി -പച്ചമുളക് പേസ്റ്റ് 2 ടീസ്പൂണ്‍ ചേര്‍ക്കാം.

ഇതിലേക്ക് 2 ടീ സ്പൂണ്‍ മുളക് പൊടി , 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി , അര സ്പൂണ്‍ കുരുമുളക് പൊടി , 2 സ്പൂണ്‍ വിനാഗിരി അല്ലെങ്കില്‍ നാരങ്ങാ നീര് , പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത നന്നായി കുഴച്ചു വക്കുക.

കുറഞ്ഞത് 1 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവെക്കുക.

Also Read : നല്ല കോട്ടയം സ്‌റ്റൈല്‍ കുടംപുളിയിട്ട പുഴമീന്‍ കറി ആയാലോ? തയ്യാറാക്കാം വെറും 10മിനുട്ടിനുളളില്‍

ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ബാക്കി ഉള്ള ഇഞ്ചിവെളുത്തുള്ളി പച്ചമുളക് പേസ്റ്റ്, കറിവേപ്പില, ഒരുനുള്ള് പഞ്ചസാര എന്നിവ ചേര്‍ത്ത വഴറ്റുക.

ഒന്ന് മൂത്തു തുടങ്ങുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്ത് നന്നായി വഴറ്റുക.

മൂത്തു കഴിഞ്ഞാല്‍ തക്കാളി ചേര്‍ക്കാം. തക്കാളി യോജിച്ചു കഴിഞ്ഞാല്‍ ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇടാം.

ഇതിലേക്ക് ഒരു ടീ സ്പൂണ്‍ മുളക്പൊടി, 1/ 2 ടീ സ്പൂണ്‍ മഞ്ഞള്‍പൊടി , 2 ടീ സ്പൂണ്‍ കുരുമുളക് പൊടി,1 ടീ സ്പൂണ്‍ മല്ലിപ്പൊടി, 1 ടീ സ്പൂണ്‍ ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ചിക്കന്‍ വെന്തു കഴിഞ്ഞാല്‍ മല്ലി ഇല അരിഞ്ഞത് മുകളില്‍ ഇട്ട് തീ അണക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys