ചോറിനൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം മുരിങ്ങയില മുട്ട തോരന്‍

ചോറിനൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം മുരിങ്ങയില മുട്ട തോരന്‍

ആവശ്യമായ സാധനങ്ങള്‍

മുരിങ്ങയില – ഒരു കപ്പ്

മുട്ട – 3 എണ്ണം

തേങ്ങ ചിരകയത് അര കപ്പ്

വെളുത്തുള്ളി 3 അല്ലി

ചെറിയ ഉള്ളി – 10 എണ്ണം

പച്ച മുളക് – 3- 4എണ്ണം

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി – 1/4 ടീ സ്പൂണ്‍

കുരുമളകുപൊടി – 1/4 ടീ സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

മുരിങ്ങ ഇല നല്ല പോലെ കഴുകിയെടുക്കുക. വെള്ളം മുഴുവന്‍ തോര്‍ന്നു കഴിയുമ്പോള്‍ തണ്ടില്‍ നിന്നും ഇലകള്‍ നുള്ളി എടുക്കുക. മുട്ട പൊട്ടിച്ചു ഒരു ബൗളില്‍ സ്പൂണ്‍ കൊണ്ട് അടിച്ചു വെയ്കുക. തേങ്ങ തിരുമ്മി അടുത്ത് വെയ്ക്കുക. ചേര്‍ക്കേണ്ട പൊടികളും അടുത്ത് തന്നെ വെയ്ക്കുക. ചീന ചട്ടി ചൂടാക്കി 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോള്‍ അതിലേക്ക് പച്ചമുളക് ചേര്‍ക്കുക. മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഇല എടുത്തു വെച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ഇളക്കുക. ഇത് പാനിന്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ കൂടി ഒഴിക്കുക. ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേര്‍ത്ത് ചിക്കി എടുക്കുക. മുട്ട ചിക്കി തോര്‍ത്തി ,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക. ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക. 5 മിനുട്ട് കഴിയുമ്പോള്‍ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക. വളരെ സ്വാദിഷ്ടമായ ഒരു തോരന്‍ ആണിത്,പോഷകപ്രദവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here